സമകാലികം – മെയ് 2017

Current Affairs Kerala PSC March 2017

2017 മെയ് മാസത്തിലെ പ്രധാന സംഭവവികാസങ്ങൾ ചുവടെ ചേർക്കുന്നു

 • ഫ്രാൻസിന്റെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് – ഇമ്മാനുവേൽ മക്രോൺ
 • ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് – ഇമ്മാനുവേൽ മക്രോൺ
 • ഐ ലീഗ് പത്താം സീസൺ കിരീടം നേടിയത് ആര് – ഐസ്വാൾ എഫ്.സി.
 • അസ്ലൻഷാ കപ്പ് ഹോക്കി കിരീടം നേടിയ ടീം – ബ്രിട്ടൻ (റണ്ണർ അപ്പ് – ഓസ്ട്രേലിയ)
 • സംസ്ഥാനത്ത് പുതുതായി ചുമതലയേറ്റ പോലീസ് മേധാവി – ടി. പി. സെൻകുമാർ
 • ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം – ജി സാറ്റ്-9
 • ജി സാറ്റ്-9 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് – ജി.എസ്.എൽ.വി. എഫ് 09
 • 2017 ലെ ഐ.പി.എൽ. ക്രിക്കറ്റ് കിരീടം നേടിയ ടീം – മുംബൈ ഇന്ത്യൻസ്
 • ഇറാനിന്റെ പ്രസിഡന്റ് – ഹസൻ റൂഹാനി
 • ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് -മൂൺ ജേ
 • ഈയിടെ അന്തരിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി – അനിൽ മാധവ് ദവെ
 • കിലയുടെ പുതിയ ഡയറക്ടർ – ഡോ. ജോയ് ഇളമൺ
 • സാമ്പത്തിക വർഷത്തിനെ ഏപ്രിൽ-മാർച്ച് എന്നതിന് പകരം ജനുവരി-ഡിസംബർ എന്നാക്കി മാറ്റിയ സംസ്ഥാനം – മധ്യപ്രദേശ്
 • ഈയിടെ പാക് സൈനികക്കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരൻ – കുൽഭൂഷൺ ജാദവ്
 • ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം നിർമിച്ച വിദ്യാർത്ഥി – റിഫാത്ത് ഷാരൂഖ്, 64 ഗ്രാം ഭാരമുള്ള, കലാംസാറ്റ് എന്ന ഉപഗ്രഹം നാസയാണ് വിക്ഷേപിക്കുക.
 • ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം – ചെൽസി
 • ലാ ലിഗാ കിരീടം നേടിയത് – റയൽ മാഡ്രിഡ്
 • ഇറ്റാലിയൻ ലീഗ് കിരീടം നേടിയത് – യുവന്റസ്
 • ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ അത്‌ലറ്റിക് മീറ്റിന് വേദിയായ സംസ്ഥാനം – കേരളം
 • ഈയിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് – ലീല സേത്
 • രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം – ധോള സദിയ പാലം
 • ധോള സദിയ പാലത്തിന്റെ നീളം – 9.15 കിലോമീറ്റർ
 • ലോകത്തെ നിരവധി കമ്പ്യൂട്ടറുകളെ സൈബർ ആക്രമണത്തിന് വിധേയമാക്കിയ വൈറസ് – വന്നാക്രൈ
 • ലോകത്തെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലെസ്കോപ്പ് എവിടെയാണ് നിർമാണം ആരംഭിച്ചത് – ചിലിയിലെ അറ്റാക്കാമ മരുഭൂമിയിൽ
 • ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമം – ഭിലാർ(മഹാരാഷ്ട്ര)
 • ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ റെയിൽ ടണൽ നിർമിച്ചത് – കൊൽക്കത്ത
 • ഇന്ത്യയിലെ ആദ്യത്തെ ബയോ റിഫൈനറി പ്ലാന്റ് നിർമിക്കപ്പെട്ട സ്ഥലം – പൂനെ
 • 2016 ലെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത് – അടൂർ ഗോപാലകൃഷ്ണൻ
 • പ്രഥമ ഓ.എൻ.വി. സാഹിത്യ പുരസ്‌കാര ജേതാവ് – സുഗതകുമാരി
 • സി.ബി.എസ്.ഇ. സെക്രട്ടറി ആയി നിയമിതനായത് – അനുരാഗ് ത്രിപാഠി
 • ഈയിടെ അന്താരഷ്ട്ര പദവി ലഭിച്ച ആന്ധ്രപ്രദേശിലെ വിമാനത്താവളം – വിജയവാഡ

Leave a Reply

Your email address will not be published. Required fields are marked *