സമകാലികം – മാർച്ച് 2017

Current Affairs Kerala PSC March 2017

2017 മാർച്ചിലെ പ്രധാന സംഭവവികാസങ്ങൾ ചുവടെ ചേർക്കുന്നു

 • ഭൂമിയിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിൽ കാനഡയിലെ ക്യൂബെക്കിൽ കണ്ടെത്തി
 • 5 മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോർഡിൽ ഇടം പിടിച്ചു
 • സെബി ചെയർമാൻ ആയി അജയ് ത്യാഗി ചുമതലയേറ്റു
 • രാജ്യത്തെ ആദ്യ അന്ത്യോദയ ട്രെയിൻ എറണാകുളത്തിനും ഹൗറക്കുമിടയിൽ സർവീസ് ആരംഭിച്ചു
 • ദ്രവ്യത്തിന്റെ മറ്റൊരു അവസ്ഥയായ ടൈം ക്രിസ്റ്റലുകൾ നിർമിച്ചതായി ഹാർവാർഡ്, മെരിലാൻഡ് എന്നീ സർവകലാശാലകളിലെ ഗവേഷകർ
 • മികച്ച ഇന്ത്യൻ കളിക്കാനായി രവിചന്ദ്ര അശ്വിനെയും വിരാട് കോലിയെയും ബി.സി.സി.ഐ. തെരഞ്ഞെടുത്തു
 • ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചുമതലയേറ്റു
 • യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറി
 • ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ പന്തുകൾ റിയൽ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ചേതേശ്വർ പുജാരക്ക്. 525 പന്തുകളാണ് പൂജാര നേരിട്ടത്.
 • പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്തും മണിപ്പൂരിൽ എൻ. ബീരേൻ സിങ്ങും മുഖ്യമന്ത്രിമാരായി അധികാരമേറ്റു
 • ശശാങ്ക് മനോഹർ ഐ.സി.സി. സ്ഥാനം രാജി വെച്ചു.
 • ബി. എസ്. എഫ്. ലെ ആദ്യ വനിതാ ഓഫീസർ ആയി തനുശ്രീ പരീഖ് ചുമതലയേറ്റു
 • കേരള ചീഫ് ജസ്റ്റിസ് ആയി നളിനി നെറ്റോയെ നിയമിച്ചു
 • സെൻട്രൽ വാട്ടർ കമ്മീഷന്റെ പുതിയ ചെയർമാൻ – നരേന്ദ്ര കുമാർ
 • 2016 ലെ സരസ്വതി സമ്മാനത്തിന് അർഹനായത് – മഹാബലേശ്വർ സെയിൽ
 • കേരള നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയത് – കെ. എം. മാണി
 • ഈയിടെ ലയിച്ച ടെലികോം കമ്പനികൾ – ഐഡിയ, വോഡഫോൺ
 • അറുപത് വയസ്സ് കഴിഞ്ഞവർക്ക് സർക്കാർ ചെലവിൽ രാജ്യത്ത് തീർത്ഥാടനം നടത്താൻ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം – ഹരിയാന
 • ലോക ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം – 122
 • 2107 ലെ ആബേൽ സമ്മാനത്തിന് അർഹനായത് – യുവേസ് മേയർ
 • മധുകർ ഗുപ്ത കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – അതിർത്തി സംരക്ഷണം

Leave a Reply

Your email address will not be published. Required fields are marked *