സമകാലികം – ഏപ്രിൽ 2017

Current Affairs Kerala PSC March 2017

2017 ഏപ്രിൽ മാസത്തിലെ പ്രധാന സംഭവവികാസങ്ങൾ ചുവടെ ചേർക്കുന്നു

 • ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയത് ആര് – പി.വി. സിന്ധു
 • ആരെ തോൽപിച്ചാണ് സിന്ധു കിരീടം നേടിയത് – കരോലിന മരിൻ(സ്പെയിൻ)
 • ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങൾക്ക് പ്രാബല്യത്തിൽ വരുന്ന മലിനീകരണ മാനദണ്ഡം – ബി. എസ്. നാല്
 • സംസ്ഥാനത്തെ ആദ്യ ചെന്തെങ്ങ് നഗരം – നീലേശ്വരം
 • വൈറ്റ് ഹൗസിന്റെ ഉപദേശകയായി നിയമിക്കപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ മകൾ – ഇവാൻക
 • ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാനദൂതയായി നിയമിക്കപ്പെട്ടത് – മലാല യൂസഫ് സായ്
 • ഇപ്രാവശ്യത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായത് – അക്ഷയ് കുമാർ(റുസ്തം)
 • മികച്ച നടിക്കുള്ള ഇപ്രാവശ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് നേടിയത് – സി. എം. സുരഭി(മിന്നാമിനുങ്ങ്)
 • ഇപ്രാവശ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയ സമിതി അധ്യക്ഷൻ – പ്രിയദർശൻ
 • പ്രത്യേക ജൂറി അവാർഡിന് അർഹനായ മലയാള നടൻ – മോഹൻലാൽ (പുലിമുരുകൻ)
 • മികച്ച മലയാളചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് – മഹേഷിന്റെ പ്രതികാരം(സംവിധാനം : ദിലീഷ് പോത്തൻ)
 • മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയത് – രാജേഷ് മാപുസ്കർ(വെന്റിലേറ്റർ)
 • ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം – പി.വി. സിന്ധു
 • ഏനാത്ത് ബെയ്‌ലി പാലം ഏത് ജില്ലയിലാണ് – പത്തനംതിട്ട
 • പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം എം.പി. – പി.കെ. കുഞ്ഞാലിക്കുട്ടി
 • ട്വന്റി 20 ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരൻ – ക്രിസ് ഗെയ്ൽ
 • 2016 ലെ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് – കെ. വിശ്വനാഥ്
 • ദാദാ സാഹേബ് ഫാൽക്കെ അവാർഡിന്റെ സമ്മാനത്തുക – പത്ത് ലക്ഷം രൂപ
 • ഈ അടുത്തായി പരീക്ഷിക്കപ്പെട്ട ശബ്ദാതിവേഗ മിസൈൽ – ബ്രഹ്മോസ്
 • ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് നേടിയത് – ഹരിയാന (റണ്ണർ അപ്പ് – കേരളം)
 • ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് നർമദാ നദിക്ക് നിയമപരമായ വ്യക്തിപദവി പ്രഖ്യാപിച്ചത് – മധ്യപ്രദേശ്
 • ഹരിത നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനത്തിന് അർഹനായത് – പ്രഫുല്ല സാമന്ത്ര
 • രാജ്യാന്തര സൂഫി സമ്മേളനത്തിന് വേദിയായത് – ആലുവ
 • ഫ്രാൻസിന്റെ പുതിയ പ്രസിഡന്റ് – ഇമ്മാന്വേൽ മാക്രോൺ
 • കേരള മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് – രാമൻ ശ്രീവാസ്തവ
 • മിലിട്ടറി ചെലവിന്റെ കാര്യത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം – 5
 • ജൈവകൃഷിക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല സ്ഥാപിതമായത് – ഗാന്ധി നഗർ

Leave a Reply

Your email address will not be published. Required fields are marked *